Your search results

How to prepare a beautiful garden for a small homes

| 0

 Kerala homes gardening designs

ചെറിയ വീടിനു വേണ്ടി സുന്ദരമായ പൂന്തോട്ടം എങ്ങനെ ഒരുക്കാം

ചെറിയ സ്ഥലത്തുള്ള  വീടുകളിലും നമ്മുക്ക് മനോഹരമായ പൂന്തോട്ടം ഒരുക്കാൻ കഴിയും അത് എങ്ങനെ എന്ന് നമ്മുക്ക്  നോക്കാം. വീടിനു പുറമേ ധരാളം സ്ഥലം ഉണ്ടെങ്കിൽ മാത്രമേ പൂന്തോട്ടം ഭംഗി ആവുക എന്ന്  നാം  കരുതിയിരുന്നു  എന്നാൽ ഇന്ന് അങ്ങനെ അല്ല. സ്ഥലം കുറവായ വീടുകളിലും  ഇപ്പോൾ ആർക്കും ഒരു സുന്ദരമായ  ഒരു പൂന്തോട്ടം ഒരുക്കാം. സ്ഥല പരിമിതി മനസ്സിലാക്കി ഇപ്പോൾ പൂന്തോട്ട നിർമാണം പലതരം രീതിയിലേക്ക്  മാറിയിരിക്കുന്നു

How to prepare a beautiful garden for a small houses and flats

We can prepare beautiful small Garden area in the Homes and Flats. We thought that if only to join the garden and the beauty of the house, in addition to the space addition to the space but not so today, now, anyone can prepare a beautiful garden for smaller houses and flats. Recognizing the limitations of spaces and now has become a manufacturing method for a variety of gardening.

  1. ബാൽക്ക്ണി പൂന്തോട്ടം

പുറമേ സ്ഥലം കൂടുതൽ ഇല്ലാത്ത വീടുകളിൽ നമുക്ക്  ചെടികൾ മതിലുകളിലോ കാർ പൊർചില്ലൊ ചെടികൾ വച്ച്  പിടിപ്പിക്കാം, ബാൽക്ക്ണി പൂന്തോട്ടം  പൊതുവെ  ഫ്ലാറ്റുകളിൽ ആണ്  കാണുന്നത്, ടെറസിലും  ബാൽക്ക്ണിയിലും പൂന്തോട്ടം ഒരുക്കുമ്പോൾ  വാട്ടർ പ്രൂഫ്‌  എന്തായാലും ചെയ്തിരിക്കണം വെള്ളം വാർന്നു പോകാനുള്ള ചരിവും നല്കണം. ചെടികൾ വിവിധതരം  ചട്ടികളിൽ  വച്ച് പിടിപ്പിച്ചു ക്രമ്മികരിച്ചു ഗാർഡൻ ഭംഗിയാക്കം ഏറ്റവും നല്ലത്  ഓര്ക്കിഡ്, അന്തുറിയം  ഇല്ലചെടികൾ  എന്നിവയാണ്‌.

  1. കോർട്ട് യാർഡ്‌ ഗാർഡൻ

വീടിനു പുറമേ സ്ഥലം കുറവാണെങ്കിൽ വീടിനു അകത്തു കോർട്ട് യാർഡ്ഇൽ ഗാർഡൻ ഒരുക്കാം. ഇത്തരം ഗാർഡനിൽ സൂര്യപ്രകാശ ലഭ്യത, വായു സഞ്ചാരം, ജല ലഭ്യത കൂടി കണക്കിൽ എടുക്കണം. പൊതുവെ അകത്തളങ്ങളിൽ സൂര്യപ്രകാശ  ലഭ്യത കുറവായിരിക്കും  അതിനാൽ ചെടികൾ തെരഞ്ഞെടുക്കുമ്പോൾ സെമി ഷെഡിൽ  വളരുനവയാണ് നല്ലത്,  വിവിധ നിറങ്ങളിലുള്ള പെബിള്സും മറ്റു ലാൻഡ്‌സ്കെപിംഗ്  അലങ്കാരങ്ങളും  കൂടി ക്രമികരിച്ചു ഗാർഡൻ കൂടുതൽ ഭംഗിയാക്കം.

  1. സ്കെയ് ഗാർഡൻ

ഫ്ലാറ്റുകളിൽ  ലിവിംഗ് റൂമിൽ നിന്നോ  ഡൈനിങ്ങ്‌  റൂമിൽ നിന്നോ  ഇരങ്ങൾ പാകത്തിൽ  കൊടുക്കുനതും ഇപ്പോൾ സാധാരാണമാണ്. ആകാശം കാണാവുന്ന രീതിയിൽ ഉള്ള ബാൽക്ക്ണിയിൽ  പൂന്തോട്ടം ഒരുക്കുനതാണ് സ്കെയ് ഗാർഡൻ.  ഇവിടെ ചെടികൾക്കൊപ്പം ഇരുപ്പിടങ്ങളും ഒരുക്കുമ്പോൾ കൂടുതൽ ഭംഗി  ലഭിക്കുന്നു.

പരിചരണത്തിൽ കുറവ് വരുത്തരുത്

പൂന്തോട്ടത്തിന്റെ  സ്ഥല പരിമിതി  കുറവായാലും കൂടിയാലും പരിചരണം സമയാസമയങ്ങളിൽ നടപ്പാക്കണം  എന്നാൽ മാത്രമേ തനതായ  ഭംഗി നിലനിര്ത്തുവാൻ കഴിയു. തിരക്കുള്ളവർക്ക്  പരിചരണം എളുപ്പമുള്ള ഓര്കിട് പോല്ലുള്ള  രണ്ടു ദിവസം  നനച്ചിലെങ്കിലും കുഴപമില്ലാത്ത ചെടികൾ പരീക്ഷിക്കാം. പൂചെടികൾക്കും മറ്റും അധിക പരിചരണം ആവിശ്യമാണ്.  മാനസികമായ ഉലാസം മാത്രമല്ല ശാരിരികമായ വ്യായാമം  കൂടിയാണ്‌ ലാൻഡ്സ്കെപിംഗ് ചെറുതായിരുന്നാലും വലിയ മാറ്റങ്ങൾ  വരുത്തി  വീടിന്റെ  ഭംഗി വർദ്ധിപ്പിക്കാം.