Your search results

Interior and Exterior colors for stylish kerala homes

Posted by lands and homes on May 27, 2014
| 0

Interior and Exterior Colors for Stylish Kerala Homes

വീടിനുള്ള നിറങ്ങൾ എങ്ങനെ  തെരഞ്ഞെടുക്കാം….

സാധാരണകാരന്നെ സംശയത്തിൽ ആക്കുന്ന തരത്തിലാണ്‌ വീടിനു വേണ്ടിയുള്ള നിറങ്ങളുടെ വർണ്ണ വൈവിധ്യങ്ങൾ. പ്രധാനമായി നാലു നിറങ്ങൾ ആണുള്ളത്  പച്ച,  മഞ്ഞ, നീല, ചുവപ്പ്  ഇവയെല്ലാം കൂടിചേരുമ്പോൾ  നമ്മുക്ക് കണ്ണിനു കുളിർമ്മ നല്കുന്ന  മഴവിൽ ഉണ്ടാകുന്നു. ഇന്ന്  ഓരോ വീട്ടിലും  മുറികൾക്ക്  വിവിധ നിറങ്ങൾ നൽകുന്നത് പതിവായിരിക്കുന്നു  ചിലർ ഒരേ മുറിയിൽ മൂന്നിലതികം നിറങ്ങൾ നൽകിവരുന്നു. ഓരോ മുറിയിലേക്കും  നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ  ആ വീട്ടിലെ  വ്യക്തി താല്പര്യം അനുസരിച്ച് തെരഞ്ഞെടുക്കാം. നിങ്ങളുടെ വീടിനു നിങ്ങൾ ഒരു  കളർ പട്റെര്ൻ തെരഞ്ഞെടുത്തു പിന്തുടർന്നാൽ നിങ്ങളുടെ വീട് കൂടുതൽ സുന്ദരമാകും..

Choose right colour for Kerala Homes exterior and interior.

വീടിനു പുറമെയുള്ള നിറങ്ങൾ

കുറച്ചു  വർഷങ്ങൾ മുൻപ്  വരെ വീടിനു  പുറംമോടിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്  കൂടുതൽ കടുംനിറങ്ങൾ ആയിരുന്നു എന്നാൽ ഇന്ന്  കൂടുതൽ പേരും ഇളം നിറങ്ങൾ തെരഞ്ഞെടുക്കുന്നു   കൂടാതെ സാമ്യമുള്ള  നിറങ്ങൾ കൂടി സംയോജിപ്പിച്ച്  വീടിന്റെ പുറം മോടി  കൂട്ടുന്നു. ഇന്ന് മോഡേണ്‍  വീടുകളിൽ ഇളം നിറവും  കടുനിറവും ഉപയോഗിച്ച്  കൂടുതൽ ഭംഗി വരുത്തുന്നു, കൂടാതെ പുറം ഭിത്തിയിൽ  വിവിധ തരം ക്ലാടിംഗ്  ഉപയോഗിക്കുന്നു  ഇങ്ങനെയുള്ള വീടുകളിൽ ക്ലാടിങ്ങിനു  ചേർന്ന്  പോകുന്ന ഇളം നിറങ്ങൾ ആണ് ഉത്തമം. ഇന്ന് മോഡേണ്‍  വീടുകളിൽ  കാണാവുന്ന പ്രധാന നിറങ്ങൾ മഞ്ഞയും വെള്ളയും  ആഷ്  ഇ നിറങ്ങൾ മോഡേണ്‍ വീടുകളുടെ പെർഫെക്റ്റ്‌  മാച്ച് ആകുന്നു  ഇന്ന് വിപണിയിൽ ഇ നിറങ്ങളോട് ഒത്തുചേരുന്ന  വിവിധ നിറങ്ങളിലുള്ള ഓടുകളും  ലഭ്യമാണ് ഇവ കൂടി സംയോജിപ്പിച്ച്  വീടുകൾ കൂടുതൽ  സുന്ദരമാക്കി മാറ്റം

അകത്തളങ്ങളിലെ  നിറങ്ങൾ

വീടുകളിൽ അകത്തെ  നിറങ്ങൾ തെരഞ്ഞെടുക്കുമ്പോൾ  മുറിയുടെ ഉപയോഗം, വെളിച്ചം, ഫർണിച്ചർ, എന്നിവയൊക്കെ  കണക്കിലെടുക്കണം ഇന്നും നമ്മൾ തുടർന്ന് ഉപയോഗിച്ച് പോരുന്നത് വെള്ളനിറമാണ്  എല്ലാ നിറങ്ങളോടും  യോജിച്ചു പോകുനതിനാൽ  നമ്മൾ വെള്ള നിറത്തെ കൂടുതൽ ആശ്രയിക്കുന്നു. മുറികളിൽ നിറങ്ങൾ ഉപയോഗിക്കുമ്പോൾ  എല്ലാ ചുമരുകളിലും  ഒരേ നിറം ഉപയോഗിക്കാതെ ഒരു ചുമർ മാത്രം വ്യതസ്ത നിറം കൊടുക്കുകുക, റ്റെക്സ്റ്റുരെ പെയിന്റ്  ആണ്  ഉപയോഗിക്കുനത് എങ്കിൽ ഇ ഭാഗം കൂടുതൽ  ആകര്ഷകമാക്കം, ഫോർമൽ ആയ നിറങ്ങൾ ആണ്  ലിവിംഗ് റൂമിന്  കൂടുതൽ ചേരുക ഫോർമൽ നിറങ്ങൾ ആയ നുട്രൽ നിറത്തിൽപ്പെടുന്ന വൈറ്റ് , ഗ്രേ, ലൈറ്റ് ബ്രൌണ്‍ , ക്രീം  എന്നി നിറങ്ങൾ കൂടുതൽ മനോഹാരിത നല്കും, നിറങ്ങൾ ആണ് ആദ്യം തെരെഞ്ഞെടുക്കുനത് എങ്കിൽ അതിനു യോജിക്കുന രീതിയിൽ ഫർണീച്ചർ  കർട്ടനും വേടിക്കുക അലെങ്കിൽ ഫർണീച്ചർ  കർട്ടനും അനുസരിച്ച്  നിറങ്ങൾ തെരഞ്ഞെടുക്കാം. വീട്ടുകാരുടെ സ്വന്തം ഇടമായ  ഫാമിലി  ലിവിംഗ്  റൂമിൽ കുറച്ചു കൂടി സ്വതന്ത്രമെടുത്തു നിറങ്ങള പരീക്ഷിക്കാം സീലിങ്ങിൽ  ഒരു നിറം ഭിത്തിയിൽ അതിന്റെ ഇളം  നിറങ്ങൾ അങ്ങനെ വെള്ളിച്ചം നല്ല രീതിയിൽ പ്രതിഫലിപ്പിക്കുന്ന നിറങ്ങള ഉപയോഗിച്ചാൽ  മുറി കൂടുതൽ വലിയതായി തോന്നും  കൂടുതൽ ആകര്ഷകവും ആകും  പെയിന്റ് ചെയുമ്പോൾ എപ്പോളും  ആദ്യം ഒരു സാമ്പിൾ  അടിച്ചു  നോക്കിയിട്ട് വേണം എല്ലാ ഭിത്തികളിലും  പെയിന്റ് ചെയുവാൻ  ചില പെയിന്റ് അടിച്ചു കുറച്ചു നേരത്തിനു ശേഷം കൂടുതൽ കടും നിറം ആകാനുള്ള സാധ്യത ഉണ്ട്